വെരിക്കോസ് അല്ലെങ്കിൽ സിരാവീക്കം എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ നെറ്റി ചുളിയും .കാരണം ഈ രോഗം മൂലം ബുദ്ധിമുട്ടുന്നവരെ ധാരാളമായി സമൂഹത്തിൽ കാണാം .ശാരീരികവും മാനസികവുമായി ദൈനംദിന ജീവിതത്തിൽ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ദിനംപ്രതി വർദ്ധിച്ചു വരികയാണ് .ഒരിക്കൽ വന്നു പോയാൽ പൂർവസ്ഥിതിയിൽ എത്തിക്കാൻ സാധ്യമല്ലാത്ത ഈ രോഗം പക്ഷെ മാരകമാണെന്നു കരുതുക വയ്യ എന്നിരിക്കിലും നമ്മുടെ ദൈനംദിന ജീവിതരീതികളിൽ കുറച്ചൊന്നു ശ്രദ്ധിച്ചാൽ ഈ അസുഖത്തിന്റെ തീവ്രത കുറച്ചൊക്കെ കുറക്കാനുംഒരു പരിധി വരെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും സാധിക്കുന്നതാണ് .എന്നാൽ വേഗതയേറിയ ആധുനിക ആഡംബര ജീവിതത്തിന്റെ പുറകെയുള്ള നെട്ടോട്ടത്തിൽ ഇതൊക്കെ ശ്രദ്ധിക്കാൻ നമുക്ക് പലപ്പോഴും സാധിക്കില്ല എന്നുള്ളതാണ് പരമാർത്ഥം . പലപ്പോഴും ഭക്ഷണത്തിനോ, വിശ്രമത്തിനോ ,മതിയായ വ്യായാമത്തിനു പോലും പലർക്കും സമയമുണ്ടാകാറില്ല .സിറാവീക്കം അല്ലെങ്കിൽ വെരിക്കോസ് വെയിൻ പെട്ടെന്ന് ഉണ്ടാകുന്ന ഒരു രോഗമല്ല തുടക്ക കാലത്തിൽ ഇത് ഒരു പ്രശ്നവുമല്ല അതുകൊണ്ടു പലപ്പോഴും നാം അറിയാറില്ല .പക്ഷെ നാമിതു മനസ്സിലാക്കാതെ മുന്നോട്ടു പോയാൽ ഒരു പക്ഷെ ഇതിനോടനുബന്ധിച്ചു പല ആരോഗ്യ പ്രശ്നങ്ങളിലേക്കും ഇത് നമ്മെ കൊണ്ടെത്തിക്കും .ഇന്ന് സമൂഹത്തിൽ പത്തു പേരെ എടുത്താൽ അതിൽ മൂന്നുപേർക്ക് ഈ രോഗം ഉണ്ടെന്നു കാണാം .പ്രത്യേകിച്ച് സ്ത്രീകളിലാണ് ഈ രോഗം കൂടുതലായി കണ്ടു വരുന്നത് .ഇത് കേട്ട് പുരുഷന്മാർ സന്തോഷിക്കണ്ട ,പുരുഷന്മാരിലും ഈ രോഗം കുറവൊന്നുമല്ല .കാലിലെ തള്ളവിരൽ തൊട്ടു മുകളിൽ അരകെട്ടുവരെയുള്ള ഭാഗങ്ങളിലെ അശുദ്ധ രക്തവാഹിനി കുഴലുകൾ (വെയിൻ ) പ്രവർത്തനക്ഷമമല്ലാതെ ചുരുണ്ടു കൂടിയോ ,പിരിഞ്ഞോ എന്നാൽ അസാധാരണമാംവിധം രക്തം താങ്ങി നിൽക്കുന്നതുമായ അശുദ്ധ രക്തവാഹിനി കുഴലുകളെയാണ് വെരിക്കോസ് വെയിൻ എന്ന് വിളിക്കുന്നത് .ഈ രോഗം ബഹുഭൂരിപക്ഷം രോഗികളിലും പ്രത്യേക ലക്ഷണങ്ങളോ ,ഗുരുതരമായ പ്രത്യാഘാതങ്ങളോ ഉണ്ടാക്കാറില്ല .എന്നാൽ ചെറിയ ഒരു ശതമാനം രോഗികളിൽ ഇത് ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട് .രോഗം തുടങ്ങി വര്ഷങ്ങള്ക്കു ശേഷമേ ഇത്തരമൊരു അവസ്ഥയിലേക്ക് പോകുകയുള്ളു .സാധാരണ കണ്ടു വരാറുള്ള രോഗ ലക്ഷണങ്ങൾ രോഗമുള്ള ഭാഗത്തെ സിരകളിൽ (വെയിൻ )വീക്കം ,കാലിന്റെ താഴെഭാഗത്തും കാൽ പാദത്തിലും നീർവീക്കം ,ആ ഭാഗത്തെ ചർമ്മത്തിൽ നിറവ്യത്യാസം ,വരട്ടു ചൊറി ,അസഹ്യമായ ചൊറിച്ചിൽ ,വേദന ,കട്ട് കഴപ്പ് ,വ്രണങ്ങൾ ഉണ്ടാകുക ,തൊലിക്കടിയിലെ കൊഴുപ്പിന്റെ ആവരണം കാട്ടിയാകുക (ലിപ്പോ ഡെർമറ്റോ സ്ക്ളീറോസിസ് ) ,വളരെ അപൂർവമായി രക്തസ്രാവമുണ്ടാകുന്നു ,വന്ധ്യതയിലേക്കും വെരിക്കോസ് വെയിൻ ചിലപ്പോൾ പോകാറുള്ളതായി കാണുന്നു ,കാലിലെന്നപോലെ വന്കുടലിന്റെ അവസാന ഭാഗത്തായി റെക്റ്റത്തിലും (മലവാഹിനി ) സിറാവീക്കം ഉണ്ടാകുന്നത് സാധാരണമാണ് ഇതിനെ നമ്മൾ (ഹെമറോയിഡ്) മൂലക്കുരു എന്നും പൈൽസ് എന്നും വിളിക്കാറുണ്ട് .എന്നാൽ കാലിൽ ഉണ്ടാകുന്ന സിറാവീക്കത്തിൽ നിന്നും വ്യത്യസ്തമായാണ് ഇവിടെ രോഗലക്ഷണങ്ങളും അവസ്ഥയും മലബന്ധം ,പുകച്ചിൽ ,വേദന ,കാട്ടുകഴപ്പ് ,രക്തസ്രവം ,മലദ്വാരം പുറത്തേക്കു തള്ളി വരിക തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നതാണ് .ഈ രോഗം വരാനുള്ള കാരണങ്ങൾ പലതുണ്ടെങ്കിലും പ്രധാനമായി അശുദ്ധ രക്തവാഹിനി കുഴലുകളിലെ രക്തപ്രവാഹം തടസ്സപ്പെടുന്നതാണ് മുഖ്യകാരണം .നമ്മുടെ ശരീരത്തിലെ രക്തപ്രവാഹം ഹൃദയത്തിൽ നിന്നു ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും അവിടെ നിന്നും തിരിച്ചും ശുദ്ധ രക്തമായാലും ,അശുദ്ധരക്തമായാലും ഒരു ദിശയിൽ മാത്രമേ രക്തത്തിനു ഒഴുകാൻ സാധിക്കുകയുള്ളു തികെ ഒഴുകാൻ സാധിക്കില്ല കാരണം രക്തക്കുഴലുകളിലും ,ഹൃദയത്തിനുള്ളിലും വിവിധങ്ങളായ വാല്വുകളുടെ ഒരു ശ്രേണിതന്നെയുണ്ട് .അതുപോലെതന്നെ നാം മനസ്സിലാക്കിവെച്ചരിക്കുന്നതു ഹൃദയം രക്തം പമ്പ് ചെയ്യുന്ന ശക്തി അതായത് ഹൃദയത്തിൽ നിന്നും ശുദ്ധരക്തം ധമനികൾ (ആർട്ടറി ) വഴി കാലിലേക്കും തിരിച്ചു കാലിൽ നിന്നും അശുദ്ധ രക്തത്തെ സിരകൾ (വെയിൻ )വഴി മുകളിലേക്ക് കൊണ്ടുപോയി ഒരു പൊതു ചംക്രമണ വ്യൂഹത്തിലേക്കു എത്തിക്കുവാൻ മതിയാകും എന്നായിരുന്നു എന്നാൽ ഇത് തെറ്റാണെന്നു പിൽക്കാലത്തു നടന്ന പഠനിങ്ങളിൽ തെളിഞ്ഞു എന്നാൽ ഹൃദയത്തിന്റെ മുഴുവൻ ശക്തിയും ശുദ്ധ രക്തത്തെ വിവിധങ്ങളായ ധമനി (ആർട്ടറി )കളിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കുവാനാണ് ഉപയോഗിക്കുന്നത് .ശുദ്ധരക്തം ധമനികൾ വഴി ശരീരത്തിന്റെ നാനാഭാഗത്തും എത്തിക്കുകയും അവിടെയുള്ള പ്രയോജനരഹിതമായ പദാർത്ഥങ്ങളെ സ്വീകരിച്ചു വീണ്ടും ചംക്രമണം (സർക്കുലേഷൻ )നടത്തുകയും ചെയ്യുന്നു .ഇവിടെ അശുദ്ധരക്തം വഹിച്ചു കൊണ്ട് വരുന്ന ധമനികളിൽ നിന്നും (കാപ്പിലറീസ് ) രക്തം അതി സൂക്ഷ്മങ്ങളായ അശുദ്ധരക്തവാഹിനി കുഴലുകളിലേക്കു (വെന്യുൾസ് ) പകരുകയും ചെയ്യുന്നു .അവിടെനിന്നും വലിയ സിരകളിലേക്കും തിരികെ ഹൃദയത്തിലേക്കും എത്തിച്ചേരും .എന്നാൽ കാലിലെ രക്തചംക്രമണം (ബ്ലഡ് സർക്കുലേഷൻ )൫൮ ഇതിൽ നിന്നും വ്യത്യസ്തമാണ് ഇവിടെ പമ്പിങ് ജോലി ചെയ്യുന്നത് ഹൃദയം അല്ല മരിച്ചു കാൽമുട്ടിന് താഴെമുതൽ കണങ്കാൽ സന്ധി വരെയുള്ള പേശികൾ അവയുടെ ചലനം കൊണ്ടാണ് ഇത് സാദ്യമാകുന്നത് (കാഫ് മസിൽ ) അതുകൊണ്ടു ഈ പേശികളെ പെരിഫെറൽ ഹാർട്ട് എന്നും വിളിക്കാറുണ്ട് .ഹോമിയോപ്പതി ചികിത്സാരീതിയിൽ ഈ രോഗത്തിന് ധാരാളം ഔഷധങ്ങൾ ഉണ്ട് അവ ഓരോന്നും രോഗിയുടെ രോഗ ലക്ഷണങ്ങളുടെയും ,ശരീരഘടനയുടെയും അതുപോലെ രോഗിയിലെ രോഗപ്രതിരോധ സംവിധാനത്തെയും അടിസ്ഥാനപ്പെടുത്തി തിരഞ്ഞെടുക്കേണ്ടതാണ് .ഇതിനു തീർച്ചയായും ഒരു ഹോമിയോ ഡോക്ടറുടെ സഹായം ആവശ്യമാണ് പ്രധാനപ്പെട്ട ചില ഔഷധങ്ങൾ ചുവടെ കൊടുക്കുന്നു .ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ ഈ ഔഷധങ്ങൾ സ്വയം പ്രയോഗിക്കരുത് Nux,puls,calc.flr,b.pernis,lyco.Fl.Acid,Hamamelis,Millefolium,Vipera,Zin.Met etc.. തുടങ്ങിയ ഔഷധങ്ങൾ ഈ രോഗത്തിന് വളരെ പ്രയോജന പ്രദമാണ് രോഗനിർണ്ണയത്തിനു അനവധി മാർഗ്ഗമാണ് ഉണ്ടെങ്കിലും Duplex doppler,ultrasound scanning – ലൂടെ ഈ രോഗത്തെ വളരെ എളുപ്പത്തിലും ,മുന്കൂട്ടിയും കണ്ടെത്താനും ശരിയായ ചികിത്സ നേടാനും കഴിയും രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലതു രോഗം വരാതെ നോക്കുക എന്നുള്ളതാണ്