തെറ്റിദ്ധരിക്കുന്ന നേത്ര രോഗങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക


നേത്രരോഗങ്ങളും ഹോമിയോപ്പതിയും:- പ്രകാശ രസ്മികളെ തിരിച്ചറിഞ്ഞു  പ്രത്യേക രാസ പ്രക്രിയ വഴി കാഴ്ച്ച എന്ന അനുഭവം തരുന്ന അവയവമാണു നേത്രങ്ങൾ .തലയോട്ടിയുടെ മുൻഭാഗത്തായി കാണുന്ന രണ്ടു കുഴികളിൽ ആണ് (Right and Left Orbital Cavity) കണ്ണിന്റെ സ്ഥാനം .കണ്ണിന്റെ പ്രാധാന്യം എത്ര മാത്രമെന്ന് പറഞ്ഞു അറീക്കുക സാധ്യമല്ല .പ്രകൃതി ഒരുക്കിയ വർണ്ണ വിസ്മയമായ  ഈ ലോകത്തെ നോക്കി കാണാൻ കണ്ണുകൾക്ക് അല്ലാതെ മറ്റേതൊരു അവയവത്തിനാണ് സാധിക്കുക .നിർഭാഗ്യവശാൽ നമ്മുടെ സഹജീവികളിൽ ചിലർക്ക് കാഴ്ചയില്ല എന്നത് ഓർക്കുമ്പോൾ തന്നെ മനസ്സിൽ ഒരു തേങ്ങൽ ഉണ്ടാകാറുണ്ട് .ചിലർക്ക് ജന്മനാ കാഴ്ചയില്ലെങ്കിൽ മറ്റു ചിലർക്കു  രോഗങ്ങളിലൂടെയും ,അപകടങ്ങളിലൂടെയുമാണ് കാഴ്ച നഷ്ടമായത് .നമുക്ക് അവരുടെ ദുഃഖത്തിൽ പങ്കുചേരാം,മരണാനന്തരം നമ്മുടെ കണ്ണുകൾ അവർക്കു ധാനം ചെയ്തു ഈ സുന്ദര ലോകത്തിന്റെ ഭാഗം ആക്കാം .അന്ധതക്കെതിരെ നമുക്ക് യുദ്ധം ചെയ്യാം .ഒരു പരിധിവരെയെങ്കിലും അന്ധതയെ അതിജീവിക്കാം .ഒപ്പം ഇപ്പോൾ നമുക്ക് കാഴ്ച എന്ന അനുഭൂതി നൽകുന്ന നമ്മുടെ വിലപ്പെട്ട കണ്ണുകളെ സംരക്ഷിക്കാം രോഗങ്ങളിൽ നിന്നും ,അപകടങ്ങളിൽ നിന്നും. ഇന്നത്തെ ഈ വേഗതയുടെ കമ്പ്യൂട്ടർ യുഗത്തിൽ കാഴ്ചയുടെ ശക്തി എന്താണെന്ന് ആരും പറഞ്ഞു തറാതെതന്നെ നമുക്ക് അറിയാം  ദിനംപ്രതി പുതിയ പുതിയ രോഗങ്ങളുമായി ലോകം ഉണരുമ്പോൾ നമ്മുടെ നേത്രങ്ങളെയും അതിൽ നിന്നും മാറ്റി നിർത്താനാകില്ല .ലോകത്തുണ്ടായിട്ടുള്ളതിൽ ഏറ്റവും സങ്കീർണ്ണവും മറ്റൊന്നിനും കിടപിടിക്കാനാകാത്തതുമായ ഒരു ക്യാമറയോടൊ അതിലുപരി നിവചിക്കാനാകാത്ത ഒരു വസ്തുവിനോടോ നമുക്ക് നമ്മുടെ കണ്ണുകളെ ഉപമിക്കാം. കണ്ണിന്റെ സങ്കീർണമായ ഘടനയെപ്പറ്റിയോ ,കണ്ണിനുണ്ടാകുന്ന മുഴുവൻ രോഗങ്ങളെ പറ്റിയോ ഇവിടെ വിവരിക്കുക അസാധ്യമാണ്  എന്നിരുന്നാലും ഇന്ന് സമൂഹത്തിൽ സർവസാധാരണമായ ചില രോഗങ്ങളെ പാട്ടി പറയാതിരിക്കാനും വയ്യ കാരണം വളരെയേറെ പ്രാധാന്യമുള്ള ഈ അവയവത്തിനു ഉണ്ടാകുന്ന അസുഖങ്ങൾ പലപ്പോഴും മുൻകൂട്ടി കണ്ടെത്തുകയോ മതിയായ ചികിത്സ നേടുകയോ നമ്മിൽ പലരും ചെയ്യാറില്ല .എന്ന് മാത്രമല്ല കണ്ണിന്റെ രോഗങ്ങൾ അതിന്റെ മൂർദ്ധന്യത്തിൽ എത്തിയതിനു ശേഷം ഒരു രണ്ടാകിട പരിഗണനയോടുകൂടി മാത്രമേ ഡോക്ടറെ കാണുകയുള്ളു എന്ന് നമ്മൾ മലയാളികൾ മാത്രമല്ല മറ്റുള്ളവരും ഏതാണ്ട് ഇതേ മനോഭാവക്കാർ ആണ്  മുൻപ് സൂചിപ്പിച്ചതുപോലെ പുതിയ പുതിയ രോഗങ്ങൾ ഇവിടെയുണ്ടാകുമ്പോൾ ആധുനിക വൈദ്യശാസ്ത്രവും ഒരു  മത്സരബുദ്ധിയോടെ അതിനൊപ്പം ഉണ്ട് എന്നുള്ളത് ആശാവഹം തന്നെയാണ് .പുതിയ പുതിയ ഔഷധങ്ങളും ,പരീക്ഷണ നിരീക്ഷണങ്ങളുമായി എല്ലാ വൈദ്യശാസ്ത്ര ശാഖകളും  നേത്ര രോഗങ്ങളെ അനുദിനം കീഴടക്കാനുള്ള പരിശ്രമത്തിലുമാണ് .കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ കണ്ണുകളെ രോഗങ്ങളിൽ നിന്നും ,അപകടങ്ങളിൽ നിന്നും രക്ഷിക്കാനുള്ള ഉത്തരവാദിത്വം നമുക്ക് തന്നെയാണെന്നതിരിച്ചറിവാണു നമുക്ക് ആദ്യം വേണ്ടത് .രോഗം വരുമ്പോൾ മാത്രമല്ല രോഗമില്ലാത്ത അവസ്ഥയിലും  നമ്മുടെ കണ്ണുകളെ ശ്രദ്ധാപൂർവം പരിചരിച്ചാൽ അന്ധതയില്ലാത്ത ഒരു ലോകം നമ്മുടെ മുന്നിൽ ഉണ്ടാകും .എന്നുകൂടി തിരിച്ചറിയുക .
നേത്ര സംരക്ഷണം
പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും കഴിയുന്നത്ര കണ്ണുകളെ സംരക്ഷിക്കുക .കാരണം പല സാംക്രമിക രോഗങ്ങളും അന്തരീക്ഷത്തിലൂടെയും,ജലത്തിലൂടെയും നേരിട്ടുള്ള സ്പര്ശനത്തിലൂടെയുമാണ് ഉണ്ടാകുന്നതെന്ന് നമുക്കറിയാം .ഉദാ::ചെങ്കണ്ണ് ,(Conjuntivitis ) .കണ്ണിൽ വരുന്ന എല്ലാ രോഗങ്ങളും ഇങ്ങനെയാണ് എന്ന് തെറ്റിദ്ധരിക്കരുത്. കണ്ണുകളെ സംരക്ഷിക്കാൻ പ്രകൃതിതന്നെ ചില കാര്യങ്ങൾ ചെയ്തിട്ടുണ്ട്  അതുകൊണ്ടാണ് ശരീരത്തിന്റെ ഏറ്റവും സുരക്ഷിതമായൊരു (തലയോട്ടി ) സ്ഥലത്തു തന്നെ അവയെ സ്ഥാപിച്ചത് .കൺപോള ,കണ്പീലി ,പുരികം ,കണ്ണീർ തുടങ്ങിയ സ്രവങ്ങൾ ഇവയെല്ലാം ഒരു താഴ്ത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കണ്ണുകളെ ഒട്ടു മിക്ക രോഗങ്ങളിൽ നിന്നും ,അപകടങ്ങളിൽനിന്നും സംരക്ഷിക്കുന്നു .എങ്കിലും ആധുനിക കാലത്തെ അന്തരീക്ഷ മലിനീകരണത്തിന്റെ തോതുവച്ചു നോക്കുമ്പോൾ ഇവയെല്ലാം പരിമിതമാണെന്നും കാണാം .ദിവസേന പല പ്രാവശ്യം ശുദ്ധജലത്തിൽ കണ്ണുകൾ കഴുകുന്നത് ഒരു ശീലമാക്കുക .മതിയായ വിശ്രമം ശരീരത്തിന് എന്നതുപോലെ കണ്ണിനും ആവശ്യമാണ് ഇത് എത്രപേർക്ക് ഇപ്പോൾ സാദ്യമാകുന്നുണ്ട് എന്നത് ഇന്റർനെറ്റ് കണക്ഷൻെറ സ്പീഡുപോലെയിരിക്കും .കണ്ണിൻറെ ആരോഗ്യത്തിനുവേണ്ട പോഷകാഹാരങ്ങൾ അടങ്ങിയ പച്ചക്കറികളും (പ്രത്യേകിച്ച് ഇലക്കറികൾ )പഴ വർഗ്ഗങ്ങളും ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്തേണ്ടതാണ് .വായിക്കുമ്പോൾ ശരിയായ അകാലത്തിൽ ,ശരിയായാൽ വെളിച്ചത്തിൽ ദിശയിൽ വെളിച്ചം ക്രമീകരിക്കുക ,കിടന്നുകൊണ്ട് വായനയിൽ ഏർപ്പെടാതിരിക്കുക തുടങ്ങി പലതും നമുക്ക് ചെയ്യാൻ കഴിയുമെങ്കിലും പലപ്പോഴും ഇതൊന്നും ശ്രദ്ധിക്കാറില്ല എന്നുള്ളതാണ് വാസ്തവം .അപകടകരമായ ജോലിയിൽ ഏർപ്പെടുമ്പോൾ (വർക്ക് ഷോപ്പ് ,പാറമട ,കൽക്കരിഘനി )  ലോഹ ചീളുകൾ ,കരിങ്കൽ ചീളുകൾ എന്നിവ കണ്ണിൽ തുളഞ്ഞു കയറാതെ സംരക്ഷണ ഉപകരണങ്ങൾ തീർച്ചയായും ഉപയോഗിക്കേണ്ടതാണ് .നിർഭാഗ്യവശാൽ ഇതിൽ ഏതെങ്കിലും സംഭവിച്ചാൽ വെച്ച് താമസിപ്പിക്കാതെ എത്രയും വേഗം ഒരു ഡോക്ടറുടെ സഹായം തേടേണ്ടതാണ് .ഈ കാരണങ്ങൾ കൊണ്ടല്ലാതെ വരുന്ന രോഗങ്ങൾക്ക് ശരിയായ രോഗനിർണയവും ചികിത്സയും ആവശ്യമാണ് .രോഗത്തിന്റെ പ്രാരംഭദിശയിൽ തന്നെ അവയെ തിരിച്ചറിഞ്ഞു ചികിത്സ നടത്തിയാൽ അന്ധത ഏതാണ്ട് പൂർണമായും ഒഴിവാക്കാവുന്നതാണ് .ആന്തരികമായ കാരണങ്ങൾ കൊണ്ടുണ്ടാകുന്ന ഇത്തരം രോഗങ്ങളെ ആന്തരികമായി പ്രവർത്തിക്കുന്ന ഔഷധങ്ങൾ കൊണ്ട് ചികിൽത്സിക്കുത് എന്നുള്ളാടത്താണ് ഹോമിയോപ്പതി ഔഷധങ്ങളുടെയും ചികിത്സയുടെയും പ്രസക്തി നേത്രരോഗങ്ങളെ ഫലപ്രദമായി ചികിത്സിച്ചു അന്ധത ഒഴിവാക്കാൻ ഹോമിയോപ്പതി ഔഷധങ്ങൾക്കുള്ള കഴിവിനെ വേണ്ടത്ര അളവിൽ സമൂഹം മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .പലപ്പോഴും ശസ്ത്രക്രിയകൾ വരെ ഒഴിവാക്കാൻ ഈ ചികിത്സാരീതി കൊണ്ട് സാധിക്കും എന്നുള്ളതാണ് സത്യം ഉദാഹണമായി തിമിരം (cataract )ആരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി ചികിത്സിച്ചാൽ ശസ്ത്രക്രിയ ഒഴിവാക്കാവുന്നതാണ് പക്ഷെ  ഇത് ഒരു പരിധിക്കു അപ്പുറമായാൽ അത് ശാസ്ത്രക്രിയയിലൂടയെ കഴിയൂ എന്നുള്ളതും നാം മനസ്സിലാക്കേണ്ടതാണ് .സ്പടികൾ പോലെ സുതാര്യമായ കണ്ണിലെ ലെൻസിൻറെ  സുതാര്യത നഷ്ട്ടപ്പെടുന്നതിനെയാണ് തിമിരം (cataract ) എന്ന് പറയുന്നത് .ഏകദേശം 40  വയസ്സ് കഴിഞ്ഞ സ്ത്രീകളിലും ,പുരുഷന്മാരിലും  ഈ രോഗം ഇന്ന് സർവസാധാരണമാണ് .അതുപോലെതന്നെ മിക്കവാറും വേനല്ക്കാലത്തുണ്ടാകുന്ന ഒരു നേത്രരോഗമാണ് ചെങ്കണ്ണ്  അല്ലെങ്കിൽ (conjuntivitis) പ്രധാനമായും ബാക്ടീരിയ ,വൈറസ് എന്നിവകൊണ്ടാണെങ്കിലും അലർജി കൊണ്ടും ഇത് ഉണ്ടാകാറുണ്ട് .കണ്ണിനു ചുവപ്പു നിറം ,കണ്ണിൽ എന്തോ കുത്തി കൊള്ളുന്നതുപോലെയുള്ള അസ്വസ്ഥത ,കഠിനമായ വേദന ,പ്രകാശമുള്ളിടത്തേക്കു നോക്കാൻ ബുദ്ധിമുട്ട് ,കണ്ണിൽ നിന്നും കണ്ണുനീരും ചിലപ്പോൾ പഴുപ്പും സ്രവിക്കക ,കണ്ണിൽ പീള കെട്ടുക എന്നിവയൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ .കണ്ണിനുണ്ടാകുന്ന ചുവപ്പു നിറം എല്ലായിപ്പോഴും  ഈ രോഗത്തിന്റേതായിരിക്കണം എന്നില്ല മറ്റു അപകടകാരികളായ രോഗങ്ങൾക്കുള്ളതു പോലെ ചുവപ്പു നിറം വരാം ചെങ്കണ്ണ് വളരെ പെട്ടെന്ന് പടർന്നു പിടിക്കുന്ന രോഗമായതിനാൽ ഈ രോഗം ബാധിച്ചവർ മറ്റുള്ളവരുമായി ഇടപഴകുന്നതിൽ നിന്നും മാറി നിൽക്കുക .രോഗിക്ക് ആവശ്യമായ മുഴുവൻ സാധനങ്ങളും (ഉദാ :തോർത്ത് ,സോപ്പ് ,പാത്രങ്ങൾ ,ബെഡ്ഡും ബെഡ്ഷീറ്റും ) പ്രത്യേകമായി സൂക്ഷിക്കേണ്ടതാണ് .
Acute  Congestive Glaucoma  
ഇത് ഒരു കണ്ണിൽ മാത്രമായോ ചിലപ്പോൾ രണ്ടു കണ്ണിലൂടെ വരാം .കണ്ണുകൾ വളരെ അധികം ചുവക്കുകയും കടുത്ത വേദന അനുഭവപ്പെടുകയും ചെയ്യും .തലവേദന ,കാഴ്ചക്ക് മങ്ങൽ ,പ്രകാശ ബിന്ദുവിലേക്കു നോക്കുമ്പോൾ ചുറ്റിലും പ്രകാശധാര (Halos)കാണുക കണ്ണിലെ കോർണിയായിക്ക് ചുറ്റുമായി പിങ്ക് കലർന്ന ചുവപ്പു നിറം ഇവയൊക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ആണ് .ഇത് നേരത്തെ കണ്ടെത്തി ശരിയായ ചികിത്സ നടത്തിയില്ലെങ്കിൽ അന്ധതക്കു കാരണമായേക്കും .കണ്ണുകളിലെ അക്യുമസ് ഹ്യൂമർ (Aqumous  Humor ) എന്ന ദ്രാവകത്തിന്റെ സുഗമമായ സഞ്ചാരത്തിനുള്ള തടസ്സം മൂലം കണ്ണിനുള്ളിലെ മർദ്ദം കൂടുന്നതാണ് ഈ രോഗത്തിന്റെ കാരണം 

Irido Ciclitis (ഐറിഡോ സൈക്ളിറ്റിസ്  )

കണ്ണുകളിലെ ഐറിസ്  (Iris ) സീലിയറി ബോഡി (ciliary  Body ) എന്നീ ഭാഗങ്ങളെ ബാധിക്കുന്നതാണ് ഈ രോഗം രോഗബാധിതഭാഗങ്ങൾ നീര് വന്നു വീങ്ങുകയും അവിടെയുള്ള രക്ത കുഴലുകൾ വികസിക്കുകയും ഇവയിൽ നിന്നും ധാരാളം സ്രവം ഉണ്ടാകുകയും ചെയ്യും ഈ രോഗം പലതരം കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്നു ശരീരത്തിലെ മറ്റു അവയവങ്ങളുടെ രോഗങ്ങൾ കൊണ്ടോ പലതരം വിരകളുടെ ഉപദ്രവം കൊണ്ടോ ഉണ്ടാകാം കണ്ണുകൾ വളരെ അധികം ചുവന്നു ഇരിക്കുക ,വെളിച്ചത്തിലേക്കു നോക്കുമ്പോൾ കഠിനമായ കണ്ണ് വേദന ,കണ്ണുനീർ ധാരധാരയായി ഒഴുകുക  തുടങ്ങിയവ പ്രധാന ലക്ഷണങ്ങൾ ആണ് .ഈ രോഗം പ്രാരംഭ ദിശയിൽ തിരിച്ചറിഞ്ഞു ചികിത്സിച്ചില്ലെങ്കിൽ പിന്നീട് ഇത് പല കുഴപ്പങ്ങൾക്കും കാരണമായേക്കാം  കണ്ണിലെ ഐറിസ് (iris)എന്ന പടലം ലെൻസിനോട് ഒട്ടിച്ചേരുകയും അതുമൂലം Aquas  Humor എന്ന ദ്രാവകത്തിൻ്റെ ഒഴുക്ക് തടസ്സപ്പെടുകയും കണ്ണിലെ മർദ്ദം ഉയർന്നു സെക്കണ്ടറി ഗ്ലുക്കക്കോമ ()secondary  glaucoma )എന്ന ഗുരുതരമായ അസുഖം ബാധിക്കുകയും അന്ധതക്കു കാരണമാകുകയും ചെയ്യും .മുകളിൽ പറഞ്ഞ രണ്ടു രോഗങ്ങളും ചെങ്കണ്ണ് എന്ന് തെറ്റിദ്ധരിച്ചു അതിനു വേണ്ട ശ്രദ്ധ കൊടുക്കാതെ അന്ധതയിലേക്കു പോയവർ ഇന്നും ഇവിടെയുണ്ട് .നിസ്സാരമായ കൺകുരു (Stys)മുതൽ കണ്ണിലെ അർബുദം വരെ (Retinoblastoma) വരെ ഒട്ടനവധി രോഗങ്ങൾ ഇനിയുമുണ്ട് ഈ രോഗങ്ങളിൽ പലതും നേരത്തെ തിരിച്ചറിഞ്ഞു ഹോമിയോപ്പതി ചികിത്സ തേടിയാൽ ഇവയിൽ ഒട്ടു മിക്കവയും പൂർണ്ണമായും  സുഖപ്പെടുത്താവന്നവയാണ് .പേരുള്ളവയും പേരില്ലാത്തവയുമായി ഇനിയും ധാരാളം അസുഖങ്ങൾ ഉണ്ട് പ്രധാനമായി തെറ്റിദ്ധരിക്കുകയും ചികിത്സ തേടാതിരിക്കുകയും വെളിച്ചത്തിൻറെ ലോകത്തുനിന്നും അന്ധകാരത്തിന്റെ ഇരുട്ടിലേക്ക് നമ്മെ കൊണ്ടുപോകുകയും ചെയ്യുന്ന ചില രോഗങ്ങളെ പറ്റി പ്രതിപാദിച്ചു എന്ന് മാത്രം 

Leave a Reply

Your email address will not be published. Required fields are marked *